പാലക്കാട്: ∙ഓണത്തിരക്കു കണക്കിലെടുത്തു ദക്ഷിണ റെയിൽവേ കേരളത്തിൽ നിന്നു തമിഴ്നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്കു സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു.

സുവിധ സ്പെഷൽ (82631) : ചെന്നൈ സെൻട്രൽ മുതൽ എറണാകുളം ജംക്‌ഷൻ വരെ . സെപ്റ്റംബർ ഒന്നിനു രാത്രി 10.30നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 10.55ന് എറണാകുളത്തെത്തും.

സുവിധ സ്പെഷ്യൽ (82632) : എറണാകുളം – ചെന്നൈ സെൻട്രൽ സെപ്റ്റംമ്പർ 3ന് വൈകിട്ട് 7 മണിക്ക് പുറപ്പെട്ട് പിറ്റേന്നു രാവിലെ 7.20നു ചെന്നൈയിലെത്തും

(06007) സ്പെഷൽ ഫെയർ ട്രെയിൻ : ചെന്നൈ സെൻട്രൽ – മംഗളൂരു ജംക്‌ഷൻ സെപ്റ്റംബർ രണ്ടിനു വൈകിട്ട് 3.55നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 9.45നു മംഗളൂരു ജംക്‌ഷനിലെത്തും.

(06008) സ്പെഷൽ ഫെയർ ട്രെയിൻ : സെപ്റ്റംമ്പർ നാലിനു വൈകിട്ട് 5.10നു മംഗളൂരുവിൽനിന്നു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 9.40നു ചെന്നൈയിലെത്തും.

(06011) സ്പെഷൽ ഫെയർ ട്രെയിൻ : തിരുനൽവേലി – മംഗളൂരു ജംക്‌ഷൻ 31നു വൈകിട്ട് 5.55നു പുറപ്പെട്ടു സെപ്റ്റംബർ ഒന്നിന് ഉച്ചയ്ക്ക് ഒന്നിനു മംഗളൂരുവിലെത്തും.

(06012) സ്പെഷൽ ഫെയർ ട്രെയിൻ: സെപ്റ്റംമ്പർ ഒന്നിനു വൈകിട്ടു 3.40നു മംഗളൂരുവിൽ നിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 8.35നു തിരുനൽവേലിയിൽ എത്തും.

(06014) സ്പെഷൽ ഫെയർ ട്രെയിൻ : തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സെപ്റ്റംബർ ആറിനു വൈകിട്ട് ഏഴിനു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 11.30നു ചെന്നൈയിൽ എത്തും.

(06013) സ്പെഷൽ ഫെയർ ട്രെയിൻ : സെപ്റ്റംബർ ഏഴിനു വൈകുന്നേരം 3.15നു ചെന്നൈയിൽനിന്നു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 7.45നു തിരുവനന്തപുരത്തെത്തും.

(07120) സ്പെഷൽ ഫെയർ ട്രെയിൻ : കൊച്ചുവേളി – സെക്കന്തരാബാദ് , സെപ്റ്റംബർ ആറിനു രാത്രി 8.30നു പുറപ്പെട്ട് എട്ടിനു പുലർച്ചെ മൂന്നിനു സെക്കന്തരാബാദിൽ എത്തും.

(07504) സ്പെഷൽ ഫെയർ ട്രെയിൻ : എറണാകുളം ജംക്‌ഷൻ -നാന്ദേഡ് , എറണാകുളത്തു നിന്നു നാലിനു രാത്രി 11നു പുറപ്പെട്ട് ആറിനു രാവിലെ 6.30നു നാന്ദേഡിലെത്തും.

(06005) സ്പെഷൽ ഫെയർ ട്രെയിൻ : ചെന്നൈ സെൻട്രൽ -എറണാകുളം ജംക്‌ഷൻ സെപ്റ്റംബർ എട്ട്, 15, 22, 29 എന്നീ തീയതികളിൽ സർവീസ് നടത്തും. രാത്രി 10.30നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 10.55ന് എറണാകുളത്തെത്തും.

(06006)സ്പെഷൽ ഫെയർ ട്രെയിൻ – സെപ്റ്റംബർ 10, 17, 24, ഒക്ടോബർ ഒന്ന് തീയതികളിൽ വൈകിട്ട് ഏഴിന് എറണാകുളത്തുനിന്നു പുറപ്പെട്ട്, പിറ്റേന്നു രാവിലെ 7.20നു ചെന്നൈയിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ