കോഴിക്കോട്: ഓഖി ദുരന്തത്തിൽപെട്ട മൂന്നു പേരുടെ മൃതദേഹങ്ങൾ ബേപ്പൂർ തീരത്ത് പുറംകടലിൽ കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 54 ആയതായാണ് അനൗദ്യോഗിക കണക്ക്. കോസ്റ്റൽ മറൈൻ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവ തിരിച്ചറിയാനാവാത്തവിധം അഴുകിയിരുന്നു. മൃതദേഹങ്ങൾ കപ്പലിലേക്ക് മാറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോകും.

കോഴിക്കോട് കടൽത്തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെയാണ്‌ മൃതദേഹങ്ങൾ കണ്ടത്. ഇന്നലെയും ഈ ഭാഗത്ത് നിന്ന് ഒൻപത് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ