തിരുവനന്തപുരം: ചുമതലയേറ്റ് 10 മാസം കഴിഞ്ഞിട്ടും ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദനും മറ്റ് അംഗങ്ങൾക്കും ശമ്പളം നൽകിയിട്ടില്ല. പ്രതിപക്ഷ അംഗം റോജി എം.ജോൺ ആണ് ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചത്. ഭരണപരിഷ്കാര കമ്മിഷൻ ചെയർമാന്റെ ആനുകൂല്യങ്ങൾ എത്രയെന്ന് സർക്കാർ പരിശോധിച്ചു വരികയാണെന്ന് ഇതിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ് 18 നാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. കാബിനറ്റ് പദവി നൽകാൻ തീരുമാനിച്ചതോടെ അദ്ദേഹത്തിന് എംഎൽഎ എന്ന നിലയിൽ ലഭിച്ചുവന്നിരുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും നിർത്തലാക്കിയിരുന്നു. ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും അംഗങ്ങളായി മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി.നായരും നീല ഗംഗാധരനുമാണ് കമ്മിഷനില്‍ ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ