തിരുവനന്തപുരം: നോണ്‍ എസി തിയേറ്ററുകള്‍ക്ക് സിനിമ വിതരണം ചെയ്യേണ്ടെന്ന് വിതരണക്കാരുടെ സംഘടനയുടെ തീരുമാനം. ജനുവരിയോടെ എസിയില്ലാത്ത തിയേറ്ററുകള്‍ക്ക് സിനിമ കൊടുക്കരുതെന്ന് അറിയിച്ച് ഫിലിം ഡിസ്ട്ര്യിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഉത്തരവ് ഇറക്കി.

നേരത്തേ എടുത്ത തീരുമാനമാണെന്നും ഇത് കര്‍ശനമായി നടപ്പാക്കണമെന്നും അംഗങ്ങള്‍ക്ക് വിതരണക്കാരുടെ സംഘടന നിര്‍ദേശം നല്‍കി. നോണ്‍ എസി തിയേറ്ററുകളില്‍ കളക്ഷനില്ലെന്ന് കാട്ടിയാണ് നടപടി. ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ച് ഒരു വര്‍ഷം മുമ്പ് തന്നെ തിയേറ്റര്‍ ഉടമകള്‍ക്ക് നോട്ടീസ് അയച്ചതായും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു. നിര്‍ദേശം ലഭിച്ചിട്ടും ശീതീകരണ സംവിധാനം ഒരുക്കാത്ത തിയേറ്ററുകളെ അവഗണിക്കാനാണ് സംഘടനയുടെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ