കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട നടനും സംവിധായകനുമായ നാദിർഷായ്ക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് പൊലീസ്. ഇക്കാര്യം ഇന്ന് കോടതിയെ അറിയിക്കും. അതേസമയം, കാവ്യ മാധവനെതിരെ അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇരുവരെയും പ്രതികളാക്കിയിട്ടില്ലെന്നും പൊലീസ് വിശദീകരിച്ചു.

അഞ്ച് മണിക്കൂർ ചോദ്യം ചെയ്യലിന് വിധേയമായ നാദിർഷാ പുറത്തിറങ്ങിയശേഷം തന്റെ നിരപരാധിത്വം പൊലീസിനെ ബോധ്യപ്പെടുത്തിയെന്നാണ് മാധ്യങ്ങളോട് വിശദീകരിച്ചത്.

നാദിർഷാ ഇപ്പോൾ പ്രതിയല്ല എന്നാണ് കോടതിയിൽ പൊലീസ് സ്വീകരിക്കുന്ന നിലപാട്. ഇതോടെ ഇരുവരെയും കേസന്വേഷണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനാവില്ലെന്നും കോടതിയിൽ സർക്കാരിന്റെ അഭിഭാഷകൻ വിശദീകരിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ