നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി മുരളി ഗോപി. കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ലെന്ന് മുരളി ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു. കയ്യടിയുടെയും കൂക്കൂവിളിയുടെയും ഇടയിൽ, കരുണയുടെയും ക്രൂരതയുടെയും ഇടയിൽ ഒരു ഇടമുണ്ട്. പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളിൽ ആണ് നിലയുറപ്പിക്കുന്നത്. നിയമം നടക്കട്ടെ. നീതി പുലരട്ടെ. കോലാഹലം അല്ല ഉത്തരമെന്നും മുരളി ഗോപി പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ആരോപണവിധേയൻ മാത്രമാണെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത് പറഞ്ഞിരുന്നു. പൊലീസ് കുറ്റം ചാർത്തിയതുകൊണ്ട് ഒരിക്കലും ദിലീപ് കുറ്റവാളിയാകുന്നില്ല. കേസ് തെളിഞ്ഞാൽ മാത്രമേ അദ്ദേഹം കുറ്റവാളിയാകൂ. ദിലീപിന്റെ പേരിലുളള കുറ്റം തെളിയുന്നതുവരെ അദ്ദേഹം കുറ്റവാളിയാണെന്ന് ഞാൻ വിശ്വസിക്കില്ല. ഈ രീതിയിൽ അല്ലെങ്കിലും മറ്റൊരു തരത്തിൽ ഇതുപോലൊരു അവസ്ഥലയിലൂടെ ഞാനും എന്റെ കുടുംബവും കടന്നുപോയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഞാൻ ഇത് പറയുന്നത്. കോടതി വിധി വരുന്നതുവരെ ദിലീപിനെ കുറ്റവാളിയായി ചിത്രീകരിക്കരുതെന്നും ശ്രീശാന്ത് മനോരമ ന്യൂസിനോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ