തൊടുപുഴ: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ മുൻകൈയ്യെടുത്ത ദേവികുളം സബ് കലക്ടർ വി.ശ്രീറാമിനെതിരെ പുതിയ ആരോപണങ്ങളുമായി സിപിഎം ഇടുക്കി പ്രാദേശിക നേതൃത്വം. മാധ്യമ ശ്രദ്ധനേടാന്‍ മാത്രം കയ്യേറ്റമൊഴിപ്പിക്കല്‍ നടത്തുന്ന സബ് കലക്ടര്‍ ജനങ്ങളുടെ മറ്റ് പ്രശ്നങ്ങളില്‍ ഒന്നും ഇടപെടുന്നില്ലെന്നാണ് സിപിഎമ്മിന്റെ പരാതി. മൂന്നാറിലെ കയ്യേറ്റക്കാർക്ക് എതിരെ ശക്തമായ നിലപാട് എടുത്തതിന് റവന്യൂ മന്ത്രിയുടെ അഭിനന്ദനവും പിന്തുണയും ലഭിച്ചതോടെയാണ് ദേവികുളം സബ് കലക്ടര്‍ക്കെതിരെ പുതിയ പരാതികളുമായി സിപിഎം പ്രാദേശിക നേതൃത്വം രംഗത്ത് എത്തിയത്.
സബ് കലക്ടറായി ചുമതലയേറ്റതിന് ശേഷം ഒരു വർഷം പിന്നിട്ടിട്ടും കയ്യേറ്റമൊഴിപ്പിക്കലല്ലാതെ മറ്റൊരു കാര്യവും ഇയാൾ ചെയ്യുന്നില്ലെന്നാണ് സിപിഎം പരാതിപ്പെടുന്നത്. 2,700 തോട്ടം തൊഴിലാളികള്‍ക്ക് പത്തു സെന്റു ഭൂമി വീതം നല്കാന് പട്ടയം അനുവദിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഭൂമി അളന്നു തിരിച്ച് നല്‍കിയിട്ടില്ല. കുറ്റിയാര്‍ വാലിയിലാണ് ഭൂമി നല്‍കേണ്ടത്. ഇക്കാര്യം സബ് കലക്ടര്‍ ശ്രദ്ധിക്കുന്നേയില്ലെന്നാണ് സിപിഎമ്മിന്റെ പ്രധാന പരാതി. ദേവികുളത്ത് പലഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇത് പരിഹരിക്കാനായി സർക്കാർ യാതൊരു നടപടിയും എടുത്തില്ല എന്നും സിപിഎം നേതാക്കൾ പറയുന്നു. ഇക്കാര്യങ്ങൾ എല്ലാം സംസ്ഥാന സർക്കാരിനെ അറിയിക്കും എന്നും നേതാക്കൾ പറയുന്നു.
വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും, പക്ഷെ സാധാരണക്കാരുടെ ഒരു കുടിലു പോലും പൊളിക്കാന്‍ അനുവദിക്കില്ലെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ