കൊച്ചി: തോമസ് ചാണ്ടി രാജിയുമായി ബന്ധപ്പെട്ട് സിപിഎം – സിപിഐ പോര് മുറുകുന്നതിനിടെ മാധ്യമപ്രവർത്തകരോട് വീണ്ടും രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിന് സമീപത്ത് വച്ചാണ് “മാറി നിൽക്ക്” എന്ന് രോഷത്തോടെ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

സിപിഎം-സിപിഐ തർക്കത്തിൽ പ്രതികരണം തേടി തന്നെ വളഞ്ഞ മാധ്യമപ്രവർത്തകരോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വഴിതടസപ്പെടുത്തി നിന്ന് മൈക്ക് നീട്ടിയ മാധ്യമപ്രവർത്തകരോടാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്.

(കടപ്പാട്: മനോരമ ന്യൂസ്)

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ മാധ്യമപ്രവർത്തകരെ ഇവിടെ നിന്നും പൊലീസ് നീക്കി. പൊലീസുകാരോട് ദേഷ്യത്തിൽ സംസാരിച്ച് ഏതാനും നിമിഷം തിരിഞ്ഞുനിന്ന ശേഷമാണ് മുഖ്യമന്ത്രി സമ്മേളന ഹാളിലേക്കു കയറിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ