കൊ​ച്ചി: മ​ത​വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പ​ഠി​പ്പി​ച്ച​തി​ന്‍റെ അ​റ​സ്റ്റി​ലാ​യ പീ​സ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എം.​എം. അ​ക്ബ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. എ​റ​ണാ​കു​ളം ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് അ​ക്ബ​റി​നെ അ​ഞ്ചു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. ഞാ​യ​റാ​ഴ്ച, ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്നു ദോ​ഹ​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണു ഹൈ​ദ​രാ​ബാ​ദ് എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം അ​ക്ബ​റി​നെ പി​ടി​കൂ​ടി​യ​ത്.

നേരത്തെ മതസ്‌പർദ്ധ വളർത്തുന്ന ഉളളടക്കങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇന്റർനാഷണൽ പീസ് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പും കൊച്ചി സിറ്റി പൊലീസും നടത്തിയ പരിശോധനയിൽ സ്കൂളിലെ പാഠപുസ്തകങ്ങളിൽ തീവ്ര മത ചിന്തയും മത സ്‌പർദ്ധയും വളർത്തുന്ന ഉളളടക്കങ്ങൾ കണ്ടെത്തിയിരുന്നു.

മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന ജില്ലാ കലക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടത്. കോഴിക്കോട് കേന്ദ്രമായ പീസ് ഫൗണ്ടേഷനു കീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌കൂളുകള്‍ കേരളത്തിലുണ്ട്. ഇവയിൽ കൊച്ചിയിലെ സ്കൂളുകളാണ് അടച്ചുപൂട്ടാൻ ഉത്തരവായത്.

എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് 2016 ഒക്ടോബറിലാണ് സ്കൂളിനെതിരെ കൊച്ചി സിറ്റി പാലാരിവട്ടം പൊലീസ് കേസ് എടുത്തത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന ഉള്ളടക്കമാണ് ഇവിടുത്തെ പാഠപുസ്തകങ്ങളിലുള്ളതെന്ന് സ്കൂളിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം വിദ്യാഭ്യാസ ഓഫീസർ കണ്ടെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ