പിറവം : കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി മിഷേൽ ഷാജി ആത്മഹത്യ ചെയ്തത് തന്നെയെന്ന് പൊലീസ്. സംഭവത്തിൽ മിഷേലുമായി അടുപ്പത്തിലായിരുന്നു ബന്ധുവായ യുവാവിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തു. ബന്ധത്തിൽ​ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു എന്നും യുവാവ് മൊഴി നൽകി. പൊലീസ് ഇന്ന് ചോദ്യം ചെയ്ത സുഹൃത്തിൽ നിന്നും ബന്ധുവായ യുവാവിന് എതിരെ മൊഴി ലഭിച്ചു. യുവാവ് മിഷേലിനെ മർദ്ദിച്ചിട്ടുണ്ട്​ എന്നും നിരന്തരം ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നും സുഹൃത്ത് മൊഴി നൽകി. മിഷേലിന്റെ ആത്മഹത്യക്ക് കാരണം അടുപ്പമുണ്ടായിരുന്ന ബന്ധുവിന്റെ നിരന്തര സമ്മർദ്ദമാണെന്ന് പൊലീസ് പറഞ്ഞു.

മാർച്ച് നാലിന് 57 തവണയാണ് യുവാവ് മിഷേലിന് മെസ്സേജ് അയച്ചത്, 3 തവണ വിളിക്കുകയും ചെയ്തതു. മിഷേലിനെ കാണാതായ അഞ്ചാം തിയ്യതി 6 തവണ യുവാവ് മിഷേലിനെ വിളിക്കുകയും 32 തവണ മെസേജ് ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ