ആലുവ: ആലുവയിൽ പൊലീസിനെ കണ്ട് കാറുപേക്ഷിച്ച് ഓടികളഞ്ഞത് പൾസർ​ സുനിയെന്ന് സംശയം.കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വൈകിട്ടാണ് 2 പേർ ആലുവയ്ക്ക് അടുത്ത് വെച്ച് കാർ ഉപേക്ഷിച്ച് ഓടിയത്. നാട്ടുകരാണ് ഇവർ കാറിൽ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടത്. ദൃക്സാക്ഷികളിൽ ചിലരാണ് ഇതിലൊരാൾ പൾസർ സുനിയാണെന്നുള്ള സംശയം പ്രകടിപ്പിച്ചത്.സംഭവ സ്ഥലത്ത് എത്തിയ പൊലീസ് പ്രദേശത്ത് തെരച്ചിൽ നടത്തുകയാണ്

പൾസർ സുനിക്കായി എറണാകുളത്തും, ആലപ്പുഴയിലും പൊലീസ് തെരച്ചിൽ നടത്തി വരികയാണ്. ഇന്ന് വൈകിട്ട് പൾസർ സുനി കോടതിയിൽ കീഴടങ്ങുമെന്ന അഭ്യൂഹങ്ങൾ വന്നിരുന്നു.ഇതോടെ കോടതി പരിസരത്ത് കനത്ത കാവലാണ് പൊലീസ് ഏർപ്പെടുത്തിയത്. കോടതിയിൽ കീഴടങ്ങും മുൻപ് കസ്റ്റഡിയിൽ എടുക്കാനാണ് പൊലീസിന്രെ നീക്കം.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പൾസർ സുനി. എറാണാകുളം ഐജി ദിനേന്ദ്ര കശ്യപിന്റെ നേത്രത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത് . എറണാകുളം നഗരത്തിലും പ്രതികൾക്കായുള്ള തെരച്ചിൽ നടത്തുകയാണ് . സംസ്ഥാനത്തിന്റെ അതിർത്തി ചെക്ക് പോസ്റ്റുകളിലും തെരച്ചിൽ നടത്തുന്നുണ്ട്. പ്രതികൾക്ക് എതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പൊലീസ് വിമാനത്താവളങ്ങിലും തെരച്ചിൽ നടത്തുന്നുണ്ട്.

മുഖ്യപ്രതിയായ പൾസർസുനിയെ പിടിച്ചാൽ മാത്രമെ കേസിൽ വ്യക്തതയുണ്ടാവുള്ളു.ഇതിനിടെ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നാണ് ഡിജിപി ഇന്നും പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ