തിരുവനന്തപുരം: നബി ദിനം പ്രമാണിച്ച് സംസ്ഥാനത്തെ സ്കൂളുകൾക്കും പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു. പകരം ഒരു ശനിയാഴ്ച ക്ലാസ് ഉണ്ടായിരിക്കും.
സമൂഹ മാധ്യങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ അവധി പ്രഖ്യാപിച്ചതായുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഉച്ചയോടെ മാത്രമാണ് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിറക്കിയത്.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ