തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞാ​ൽ രാ​ജി​വ​യ്ക്കാ​ൻ ത​യാ​റെ​ന്ന് മ​ന്ത്രി തോ​മ​സ് ചാ​ണ്ടി. കൈ​യേ​റ്റം തെ​ളി​ഞ്ഞാ​ൽ എ​ല്ലാ പ​ദ​വി​ക​ളും ഉ​പേ​ക്ഷി​ക്കു​മെ​ന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും തോമസ് ചാണ്ടി പറഞ്ഞു. തനിക്ക് എതിരായ ആരോപണങ്ങൾ നിയമസഭാ സമിതിക്കോ , വിജിലൻസിനോ അന്വേഷിക്കാമെന്നും മന്ത്രി പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ ഒരു ഗൂഢസംഘമാണെന്നും തോമസ് ചാണ്ടി പറഞ്ഞു. മാ​ർ​ത്താ​ണ്ഡം കാ​യ​ൽ കൈ​യേ​റ്റം സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​പ്പോ​ൾ സ്വ​യം രാ​ജി​വ​യ്ക്കാ​നി​ല്ലെ. മു​ഖ്യ​മ​ന്ത്രി ആവശ്യപ്പെട്ടാൽ രാ​ജി​വ​യ്ക്കാ​ൻ ത​യാ​റെ​ന്നും തോ​മ​സ് ചാ​ണ്ടി പ​റ​ഞ്ഞു. ഒരു സെന്റ് ഭൂമി പോലും താൻ കയ്യേറിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ