മലപ്പുറം: മലപ്പുറം ജില്ലക്കാരുടെ മനസിനെ പുകഴ്ത്തി പ്രശസ്ത സിനിമാ താരം ഹരിശ്രീ അശോകന്‍. സ്‌നേഹമാണ് മലപ്പുറത്തിന്റെ മുഖമുദ്രയെന്നും മലപ്പുറത്തിന്റെ മതസൗഹാര്‍ദം എന്നും കേളികേട്ടതാണെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോട്ടക്കുന്നില്‍ നടത്തുന്ന ഭക്ഷ്യമേളയുടെ ഭാഗമായുള്ള സാംസ്‌കാരികസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകന്‍. നല്ല ഭക്ഷണം തന്ന് തോല്‍പ്പിക്കുന്നവരാണ് മലപ്പുറത്തുകാരെന്നും മലപ്പുറത്തിന്റെ ആതിഥ്യ മര്യാദയെ പുകഴ്ത്തി കൊണ്ട് ഹരിശ്രീ അശോകന്‍ പറഞ്ഞു.

മലപ്പുറത്ത് മാസം 1000 പേരെ വീതം മതം മാറ്റുന്നുവെന്ന് കേന്ദ്രമന്ത്രി ഹന്‍സ്രാജ് ഗംഗാറാം ആഹിര്‍ ഇന്ന് പറഞ്ഞിരുന്നു. ഹാദിയ വിഷയത്തിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് വര്‍ഗീയത പടര്‍ത്തുന്ന പരാമര്‍ശം കേന്ദ്ര മന്ത്രി നടത്തിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ