പാലക്കാട്: മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് അത്രവലിയ പരാജയം ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. മലപ്പുറത്ത് ഇടത് വലത് മുന്നണികൾ സൗഹൃദ മത്സരമാണ് നടത്തിയത്. മലപ്പുറത്തെ വർഗീയ ശക്തികളുടെ വോട്ടുകൾ എൽഡിഎഫും, യുഡിഎഫും പങ്കിട്ട് എടുക്കുകയും ചെയ്തു എന്ന് കുമ്മനം ആരോപിച്ചു. 2019 ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായി തിരിച്ചുവരുമെന്നും കുമ്മനം രാജശേഖരൻ പാലക്കാട് പറഞ്ഞു.

​എന്നാൽ മലപ്പു​റം ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ൽ ബിജെപിയുടെ പ്രകടന മോശമായിരുന്നു എന്നായിരുന്നു ബിജെപി കോർ കമ്മറ്റിയുടെ വിലയിരുത്തൽ . പ്രതീക്ഷിച്ച നേട്ടം ബിജെപിക്ക് സ്വന്തമാക്കാനായില്ല, തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ആസൂത്രണ പിഴവുകൾ ഉണ്ടായിരുന്നു എന്നും പാലക്കാട് ഇന്ന് ചേർന്ന കോർ കമ്മറ്റി യോഗം വിലയിരുത്തി.മ​ല​പ്പുറ​ത്തെ രാ​ഷ്ടീ​യ സാ​ഹ​ച​ര്യം പ​ഠി​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി പ​ര​ജ​യ​പ്പെ​ട്ടു​വെ​ന്നും കോ​ർ​ക​മ്മി​റ്റി കണ്ടെത്തിയിരുന്നു. ര​ണ്ട് ല​ക്ഷം വോ​ട്ട് കി​ട്ടു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ൽ പാ​ളിയെന്നും വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന തി​രി​ച്ച​ടി​യാ​യെ​ന്നും ഒ.രാ​ജ​ഗോ​പാ​ൽ പറഞ്ഞിരുന്നു.

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ പാ​ർ​ട്ടി​യു​ടെ മുതിർന്ന നേതാക്കളുടെ ഇടപെടൽ അമ്പേ പരാജയമായിരുന്നു എന്നും യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. ഓ​രോ മ​ണ്ഡ​ല​ത്തി​ലും ചു​മ​ത​ല​ക്കാ​രെ നി​ശ്ച​യി​ക്കാ​നാ​യി​ല്ലെ​ന്നും പ്രചരണത്തിൽ യാതൊരു വിധ ഏകോപനവും ഉണ്ടായിരുന്നില്ല​ എന്നും യോഗത്തിൽ വിമർശനമുണ്ടായി.രണ്ട്‌ ലക്ഷം വോട്ടുകിട്ടുമെന്ന കണക്കുകൂട്ടല്‍ പാളിയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ