കൊച്ചി: സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ചിരുന്ന പാചകവാതക ട്രക്ക് ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു. അഡീ. ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ശമ്പള വർദ്ധന ആവശ്യപ്പെട്ട് എൽപിജി ഡ്രൈവർമാർ ലേബർ കമീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചിരുന്നത്.

ആറ് പ്ലാൻറുകളിൽ നിന്നുള്ള എൽ.പി.ജി വിതരണം തടസ്സപ്പെട്ട് സംസ്ഥാനത്ത് പാചക വാതക വിതരണം നിലക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ഡ്രൈവര്‍മാര്‍ സമരത്തില്‍ നിന്നും പിന്‍മാറിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ