കൊച്ചി: ഗാർഹിക ആവശ്യത്തിനുളള എൽ.പി.ജി ഗാസ് സിലിണ്ടറിന്റെ വില കൂട്ടി. ഒരു സിലിണ്ടറിന് 90 രൂപയാണ് കൂട്ടിയത്. പുതിയ വില 764.50 രൂപയാണ്. സബ്‌സിഡിയുളള ഗാർഹിക സിലിണ്ടറിന് 86 രൂപയാണ് വർദ്ധിച്ചത്. വാണിജ്യ ആവശ്യത്തിനുളള ഗാസ് സിലിണ്ടറിന്റെ വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്. 148 രൂപയാണ് ഇതിന് കൂടിയത്. പുതിയ വാണിജ്യ സിലിണ്ടറുകളുടെ വില 1386 രൂപയായിരിക്കും. വില വർദ്ധന നിലവിൽ വന്നു.

14.2 കിലോ വരുന്ന ഗാർഹിക ആവശ്യത്തിനുളള​ സബ്‌സിഡി സിലിണ്ടറിന് ഇത്രയധികം വില കൂടുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകിടം മറിക്കുമെന്ന് ഉറപ്പാണ്. ഫെബ്രുവരി ആദ്യവും പാചകവാതകത്തിന് വില വർദ്ധിപ്പിച്ചുന്നു. 65 രൂപയാണ് അന്ന് വർദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടു മാസംകൊണ്ട് 150 രൂപയോളമാണ് പാചകവാതകത്തിന് വന്ന വിലവർദ്ധന.

അരി വില വർദ്ധന മൂലം നട്ടം തിരിയുന്ന സാധാരണക്കാർക്ക് തിരിച്ചടിയാണ് പാചക വാതകത്തിന്റെ വില വർദ്ധന. ആഗോള വിപണിയിൽ സംസ്കൃത എണ്ണയ്‌ക്കുണ്ടായ വിലവർദ്ധന ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികൾ എൽപിജിക്ക് വില കുത്തനെ കൂട്ടാൻ കാരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ