പാലാ: കോട്ടയത്ത് പാലായിൽ ഭർത്താവിന്റെ മുന്നിലിട്ട് യുവതിയെ അയൽവാസിയായ കാമുകൻ വെട്ടിക്കൊന്നു. പാലാ കടപ്ലാമറ്റം സ്വദേശി കുഞ്ഞുമോളാണ് മരിച്ചത്. കൊലപാതകത്തിനുശേഷം കാമുകൻ സിബി ആത്മഹത്യ ചെയ്തു. അടുപ്പത്തിലായിരുന്ന ഇരുവരും തമ്മിലുളള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നു ഉച്ച കഴിഞ്ഞായിരുന്നു സംഭവം.

ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് കുഞ്ഞുമോളുടെ വീട്ടിൽ സിബിയെത്തിയത്. ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം ഒടുവിൽ കയ്യാങ്കളിയിലേക്ക് നീങ്ങി. പിടിച്ചുമാറ്റാനെത്തിയ ഭർത്താവിനെ തളളി താഴെയിട്ടശേഷം കുഞ്ഞുമോളെ സിബി വെട്ടിവീഴ്ത്തുകയായിരുന്നു. അതിനുശേഷം സമീപത്തെ തോട്ടത്തിലേക്ക് സിബി ഓടിക്കയറി. അവിടെ വച്ച് കൈ ഞരമ്പ് മുറിച്ചശേഷം ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ