തിരുവനന്തപുരം: ലോ അക്കാദമി ഭൂവിനിയോഗത്തിൽ ഗുരുതര ചട്ട ലംഘനമെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്. പതിനൊന്നര ഏക്കറിൽ ഒന്നര ഏക്കർ മാത്രമാണ് വിദ്യാഭ്യാസ ആവശ്യത്തിനു ഉപയോഗിച്ചിട്ടുള്ളത്. കാന്റീനെന്ന പേരിൽ റസ്റ്ററന്റ് നടത്തുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ബാങ്കിനു വാടകയ്ക്ക് കെട്ടിടം നൽകിയത് ചട്ടലംഘനമാണെന്നും അധിക ഭൂമി തിരിച്ചു പിടിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. സ്റ്റാഫ് ക്വാർട്ടേഴ്സിനെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. റിപ്പോർട്ട് കലക്ടർക്ക് കൈമാറി. റവന്യൂ സെക്രട്ടറി നാളെ അക്കാദമിയിലെത്തും.

ഭരണപരിഷ്കാര കമ്മിഷൻ വി.എസ്.അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ലോ അക്കാദമി വിദ്യാഭ്യാസ ആവശ്യങ്ങൾക്കു നൽകിയ ഭൂമി വിദ്യാഭ്യാസ്യേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നന്വേഷിക്കാൻ തീരുമാനിച്ചത്. ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കില്ലെന്നു ഇന്നലെ കോഴിക്കോട് മുഖ്യമന്ത്രി പിറണായി വിജയൻ പറഞ്ഞുവെങ്കിലും റവന്യൂമന്ത്രി അന്വേഷണം തുടരുമന്നാണ് അറിയിച്ചത്. തൊട്ടുപിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ