തിരുവനന്തപുരം: കെഎസ്‌യു ഇന്നു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുന്നു. സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വസതിയിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് ബന്ദ്.

മാർച്ച് സെക്രട്ടറിയേറ്റ് പടിക്കൽ എത്തുന്നതിന് മുൻപ് പോലീസ് തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ച് പ്രവർത്തകരെ പിരിച്ചുവിട്ടു. ലാത്തിച്ചാര്‍ജില്‍ വനിതാ നേതാക്കള്‍ക്കടക്കം പരുക്കേറ്റിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ