തിരുവനന്തപുരം: കെഎസ്ആര്‍ടിസി​യി​ൽ​ നി​ന്ന് താത്കാലിക ജീ​വ​ന​ക്കാ​രെ കൂ​ട്ട​മായി പി​രി​ച്ചു​വി​ട്ട ന​ട​പ​ടി മ​ര​വി​പ്പി​ച്ചു. വ​കു​പ്പ് മ​ന്ത്രി തോ​മ​സ് ചാ​ണ്ടി കെഎസ്ആര്‍ടിസി എം​ഡി​ക്ക് ഇ​തു സം​ബ​ന്ധി​ച്ചു നി​ർ​ദേ​ശം ന​ൽ​കി. പിരിച്ചു വിട്ടവരിൽ 10 വർഷമായി ജോലി ചെയ്യുന്നവരും ഭിന്നശേഷിക്കാരുമുണ്ടായിരുന്നു. ബോഡി നിർമാണം നിർത്തിയതിനാലാണ് പിരിച്ചു വിട്ടതെന്നാണ് മാനേജ്മെന്റ് വിശദീകരണം നല്‍കിയത്.

കോഴിക്കോട്, എടപ്പാൾ, മാവേലിക്കര, ആലുവ ഡിപ്പോകളിലെ 210 ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. 35 പേരെയും, മാവേലിക്കരയിൽ 65 പേരെയും എടപ്പാളിലും ആലുവായിലും 55 പേരെ വീതവുമാണ് പിരിച്ചു വിട്ടത്. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് നടപടി മരവിപ്പിച്ചത്.
നോട്ടീസൊന്നുമില്ലാതെയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരെ പിരിച്ചു വിട്ടിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ