കോഴിക്കോട്: നാദാപുരത്ത് മകളെ അമ്മ ബക്കറ്റിലെ വെളളത്തിൽ മുക്കിക്കൊന്നു. മറ്റൊരു കുട്ടി ഓടി രക്ഷപ്പെട്ടു. നാദാപുരം സ്വദേശി സഫീറയാണ് മകളെ കൊന്നശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇന്നു ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.

മൂന്നര വയസുളള മൂത്ത കുട്ടി ഇൻഷാൽ ആമിയ ആണ് കൊല്ലപ്പെട്ടത്. രണ്ടാമത്തെ കുട്ടി ഒന്നര വയസുകാരൻ അമൽ ദയാനെയും ബക്കറ്റിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്നതിനിടെ കുട്ടി ഓടി രക്ഷപ്പെട്ടു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭർത്തൃവീട്ടിൽ വച്ചാണ് സഫീറ മക്കളെ കൊല്ലാൻ ശ്രമിച്ചത്. സഫീറയുടെ ഭർത്താവ് ഗൾഫിലാണ്. സഫീറയെയും മക്കളെയും ഗൾഫിലേക്ക് കൊണ്ടുപോകാനായി ഭർത്താവ് മുഹമ്മദ് ഖൈസ് ഇന്നു നാട്ടിലെത്താൻ ഇരിക്കെയാണ് നടുക്കുന്ന സംഭവം നടന്നത്. അതേസമയം, സഫീറ മക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനു പിന്നിലെ കാരണം വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ