കണ്ണൂർ: കൊട്ടിയൂർ പീഡനക്കേസിലെ മുഖ്യപ്രതി റോബിൻ വടക്കുംഞ്ചേരിയുടെ മൊബൈൽ ഫോണും ലാപ്പ് ടോപ്പുകളും പൊലീസ് കണ്ടെത്തി. റോബിൻ വടക്കുംഞ്ചേരി കൂട്ടുപ്രതികളുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് തെളിയിക്കാൻ കഴിയുന്ന തെളിവുകൾ ഇതിൽ നിന്ന് കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്.

പ്രായ പൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച ശേഷം റോബിൻ, ഫാ. തോമസ് തേരകത്തെയും ബെറ്റിയെയും ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ ഒളിപ്പിക്കുന്നതിനായാണ് ഇവർ തമ്മിൽ ആശയവിനിമയം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

റോബിൻ വടക്കുംഞ്ചേരിയുടെ വീസയും പാസ്പോർട്ടും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവ ഉടൻ തന്നെ ഹൈക്കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് കസ്റ്റഡിയിൽ​ ഉള്ള റോബിൻ വടക്കുംഞ്ചെരിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കേസിൽ റോബിൻ വടക്കുംഞ്ചേരി ഒഴികെയുള്ള ഒൻപതു പ്രതികളും ഒളിവിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ