കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡൻഡ് തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഖ്യമുണ്ടാക്കിയ കേരള കോൺഗ്രസിന് എതിരെ കോട്ടയം ഡിസിസിയുടെ പ്രമേയം. കെ.എം മാണിയും മകനുമായി ഇനി യാതൊരു കൂട്ടുകെട്ടും വേണ്ടതില്ല എന്ന് പ്രമേയത്തിൽ പറയുന്നു. ഇവർ നടത്തിയ രാഷ്ട്രീയ വഞ്ചന ഒരിക്കലും പൊറുക്കാനാകില്ലെന്നും, മേലിൽ കേരള കോൺഗ്രസുമായി സഖ്യമുണ്ടാക്കാതിരിക്കാൻ കെപിസിസി ശ്രദ്ധിക്കണമെന്നും കോട്ടയം ഡിസിസി അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. അടിയന്തരമായി വിളിച്ച് ചേർന്ന കോട്ടയം ഡിസിസി യോഗം ഐക്യകണേഠ്ന പ്രമേയം പാസാക്കുകയും ചെയ്തു.

കോട്ടയം ഡിസിസിക്ക് എതിരെ രൂക്ഷമായ വിമർശനമാണ് കെ.എം മാണിയും ജോസ് കെ മാണിയും ഇന്നലെ ഉന്നയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻഡ് തിരഞ്ഞെടുപ്പിൽ സിപിഎംമ്മിനെ പിന്തുണച്ചത് കോട്ടയം ഡിസിസിയുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് എന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ