തിരുവനന്തപുരം: ഈ മാസം 30 ന് കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങ് നടക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. ആലുവ മുതൽ പാലാരിവട്ടം വരെയാണ് ആദ്യ ഘട്ടത്തിൽ സർവീസ് ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ആദ്യ സ്റ്റേഷനായ ആലുവയിൽ വച്ചാണ് മെട്രോയുടെ ഉദ്ഘാടനം നടക്കുക.

മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് 30ന് ഉദ്ഘാടനം നടത്തണമെന്ന നിർദേശം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ​ ഉണ്ടായിരിന്നു. മൂന്നുകോച്ചുളള ആറു ട്രെയിനാകും തുടക്കത്തില്‍ സര്‍വീസ് നടത്തുക. രാവിലെ ആറുമുതല്‍ രാത്രി പതിനൊന്നുവരെ പത്ത് മിനിറ്റ് ഇടവിട്ടാകും സര്‍വീസ്. തിരക്ക് കുറവുളള സമയങ്ങളില്‍ ഈ ഇടവേള ദീര്‍ഘിപ്പിക്കുന്നതും പരിഗണനയിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ