കാസര്‍കോട്: ഐഎസില്‍ ചേര്‍ന്നെന്ന് കരുതുന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍കോട് സ്വദേശിയായ യഹ്‍യ എന്ന ബസ്റ്റിന്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കാണ് സന്ദേശം ലഭിച്ചത്. മുഹമ്മദ് അഷ്ഫാഖ് മജീദ് എന്നയാളാണ് വാട്ട്സ്ആപ് സന്ദേശം അയച്ചത്. അമേരിക്കന്‍ സൈന്യവുമായുള്ള യുദ്ധത്തിനിടെ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കാണ് സന്ദേശം ലഭിച്ചത്.

കാസര്‍കോട് പടന്ന സ്വദേശി മുഹമ്മദ് മുര്‍ഷിദ് (25) കഴിഞ്ഞ മാസം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അന്ന് മുര്‍ഷിദിന്റെ പിതാവിന് ഇത് സംബന്ധിച്ച് ഐ എസ്സിൽ നിന്നുമാണെന്ന നിലയിൽ സന്ദേശം ലഭിച്ചിരുന്നു. ടെലഗ്രാം മെസഞ്ചര്‍ വഴി വീട്ടുകാര്‍ക്ക് സന്ദേശം ലഭിച്ചത്. നേരത്തേയും അഷ്ഫാഖ് തന്നെയാണ് മരണവാര്‍ത്ത അറിയിച്ചത്.

കേരളത്തില്‍ നിന്നും യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നതായുള്ള വാര്‍ത്തകള്‍ ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. കഴിഞ്ഞ ഫെബരുവരിയില്‍ കാസർകോട് പടന്ന, കാവുന്തല സ്വദേശി ഹഫീസുദ്ദീൻ എന്ന 23കാരനും കൊല്ലപ്പെട്ടിരുന്നതായി സ്ഥിരീകരിക്കാത്തവിവരം ലഭിച്ചിരുന്നു.. ഇയാളോടൊപ്പം മറ്റൊരു മലയാളി കൂടി കൊല്ലപ്പെട്ടതായും സൂചനയുണ്ടായിരുന്നു.

കഴിഞ്ഞ വർഷം സംസ്ഥാനത്തു നിന്നും അപ്രത്യക്ഷരായ 11 പേർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നുവെന്ന് നേരത്തേ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. അവരിലുൾപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ഹഫീസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും, ഇയാളുടെ മൃതദേഹം സംസ്കരിച്ചതായും ഇവരോടൊപ്പമുണ്ടായിരുന്ന അഷ്ഫാഖ് മജീദ് എന്നയാളാണ് ബന്ധുക്കൾക്ക് സന്ദേശമയച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ