തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പൊതു പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. കേരള ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കണ്ടറി എഡുക്കേഷൻ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ സാധിക്കും.

മാർച്ച് എട്ട് മുതൽ 28 വരെ നടന്ന പ്ലസ് ടു പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിക്കുന്നത്. നാല് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിനോടൊപ്പം തന്നെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പരീക്ഷാ ഫലവും ഇന്ന് തന്നെ പ്രസിദ്ധീകരിക്കും.

Read More: പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 83.37% പേർ വിജയിച്ചു

ഈ മാസം അഞ്ചാം തീയ്യതിയിലാണ് വിദ്യാഭ്യാസ മന്ത്രി എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. ഇതിൽ 20967 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. 4.57 ലക്ഷം വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്.

പ്ലസ് ടു പരീക്ഷ ഫലം അറിയാൻ സന്ദർശിക്കേണ്ട വെബ്സൈറ്റുകൾ

www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.nic.in, www.results.itschool.gov.in, www.kerala.gov.in.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.itmission.kerala.gov.in, www.results.kerala.gov.in, www.vhse.kerala.gov.in

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ