തിരുവനന്തപുരം : സാധാരണ ജനങ്ങൾക്ക് പൊലീസിനെ സമീപിക്കാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ഇപ്പോഴും ഉള്ളത് എന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ. പൊലീസിനെ ഭയപ്പാടോടെ കാണേണ്ടിവരുന്നത് നിർഭാഗ്യകരമാണ് എന്നും സ്‌പീക്കർ പറഞ്ഞു. ആദ്യ നിയമസഭ സമ്മേളനത്തിന്‍റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചേർന്ന പ്രത്യേക സഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയുടെ പഴയ സഭാഹാളിൽ നടന്ന ചടങ്ങിലാണ് സ്‌പീക്കറുടെ പ്രതികരണം.

പൊലീസ് സ്റ്റേഷനുകൾ ജനമൈത്രി സ്റ്റേഷനുകൾ ആണ് എന്ന ബോർഡ് മാത്രം വെച്ചാൽ പോര എന്നും ജനങ്ങളോട് ചേർന്നുള്ള പ്രവർത്തനങ്ങൾ വേണമെന്നും സ്‌പീക്കർ പറഞ്ഞു. സംസ്ഥാനത്തിന്റെ വക്താക്കളായി മാറാൻ ജനപ്രതിനിധികൾക്ക് ആകുന്നില്ലെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
ഭരണ പ്രതിപക്ഷ പാർട്ടികൾ വികസനത്തിനായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ