എറണാകുളം: സ്വാശ്രയ ഓർഡിനൻസ് വൈകിപ്പിച്ചതിന് സർക്കാരിന് എതിരെ ഹൈക്കോടതിയുടെ വിമർശനം. വകുപ്പുകൾ തമ്മിൽ ഏകോപനം ഇല്ലെന്നും , തീരുമാനം എടുക്കാൻ പന്ത്രണ്ടാം മണിക്കൂർവരെ കാത്തിരിക്കുന്നത് എന്തിനാണ് എന്നും കോടതി ചോദിച്ചു. ഇന്നാണ് ഹൈക്കോടതി വിശദമായ സ്വാശ്രയ ഓർഡിനൻസ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്.

മാനദണ്ഡങ്ങൾ പാലിക്കാതെ രൂപീകരിച്ച സമിതിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്താണ് സ്വാശ്രയ മെഡിക്കൽ മാനേജുമെന്റുകൾ ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 12 ന് ആണ് ഓർഡിനൻസ് പുറത്തിറക്കിയത്. പുതുക്കിയ ഫീസ് 13നും പുറത്തിറക്കിയിരുന്നു. ഒർഡിനൻസിലെ ചെറിയ ന്യൂനതകൾ പരിഹരിക്കാനാണ് സർക്കാർ ഇത്രയും കാലതാമസം വരുത്തിയത് എന്നാണ് കോടതിയുടെ നിരീക്ഷണം. ഓർഡിനൻസിനെയും ഫീസ് നിർണയത്തെയും ചോദ്യം ചെയ്ത് കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജ് അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ