തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ് സേ​ന​യി​ലെ സ്ത്രീ​പ്രാ​തി​നി​ധ്യം 50 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വ​നി​ത​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക ബ​റ്റാ​ലി​യ​ന്‍ രൂ​പീ​ക​രി​ക്കു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

മി​ത്ര 181 വ​നി​താ ഹെ​ല്‍​പ് ലൈ​ന്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്ത്രീ​സു​ര​ക്ഷ​യ്ക്ക് ഏ​റ്റ​വും മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന സം​സ്ഥാ​ന​മാ​യി​ട്ടു​പോ​ലും കേ​ര​ള​ത്തി​ല്‍ ഒ​ട്ടേ​റെ പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. അ​വ​യെ പ്ര​ശ്‌​ന​ങ്ങ​ളാ​യി ത​ന്നെ ക​ണ്ടു​കൊ​ണ്ട് പ​രി​ഹാ​രം കാ​ണാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മാ​യി പ്ര​ത്യേ​ക വ​കു​പ്പു​ത​ന്നെ രൂ​പീ​ക​രി​ക്കും. ഇ​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ ഏ​താ​ണ്ട് പൂ​ര്‍​ത്തി​യാ​യ​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

പൊ​ലീ​സ് സേ​ന​യി​ലെ സ്ത്രീ​പ്രാ​തി​നി​ധ്യം 50 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്തും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 15 ശ​ത​മാ​ന​മാ​യി വ​ര്‍​ധി​പ്പി​ക്കും. പിന്നീട് ഘ​ട്ടം​ഘ​ട്ട​മാ​യി അ​ന്‍​പ​ത് ശ​ത​മാ​ന​മെ​ന്ന ല​ക്ഷ്യ​ത്തി​ലെ​ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ