തിരുവനന്തപുരം: സംസ്ഥാന സർക്കാരുകളുടെ അധികാരത്തിൽ കേന്ദ്ര സർക്കാർ കൈകടത്തുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ കരാറുകൾ സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ് കേന്ദ്രം നടപ്പിലാക്കുന്നത് എന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ അധികാരം കവരാനുളള കേന്ദ്രത്തിന്റെ ശ്രമങ്ങളോട് യോജിക്കാനാവില്ല എന്നും പിണറായി വിജയൻ വ്യക്തമാക്കി.

ഡൽഹിയിൽ സർക്കാരിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു, സംസ്ഥാനങ്ങളുടെ അധികാരത്തിന് മുകളിൽ കേന്ദ്രം അധികാരം ചെലുത്തുകയാണെന്ന് വിമർശിച്ചിരുന്നു . ഡൽഹിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാരിനെ, ഒരു സംസ്ഥാന സർക്കാരായി പരിഗണിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ