തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വെ ഡി​വി​ഷ​നു​ക​ൾ ചേ​ർ​ത്ത് എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യി പു​തി​യ റെ​യി​ൽ​വെ സോ​ണ്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് കേ​ര​ളം. കേ​ര​ള​ത്തി​ന്‍റെ റെ​യി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ന് ഇ​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും റെ​യി​ൽ​വെ മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വി​നും ക​ത്ത​യ​ച്ചു. തി​രു​വ​ന​ന്ത​പു​രം- തി​രു​ന​ൽ​വേ​ലി, നാ​ഗ​ർ​കോ​വി​ൽ- ക​ന്യാ​കു​മാ​രി ലൈ​നു​ക​ൾ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്തി മ​ധു​ര ഡി​വി​ഷ​നി​ൽ ചേ​ർ​ക്കാ​നു​ള്ള നീ​ക്കം ത​ട​യ​ണ​മെ​ന്നും ക​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

റെയില്‍ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് റയില്‍വെയുമായി ചേര്‍ന്ന് സംസ്ഥാനം കേരള റെയില്‍ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ എന്ന സംയുക്ത സംരംഭത്തിന് രൂപം നല്‍കിയിരിക്കുകയാണ്. എന്നാല്‍ മേഖലാ ഓഫീസ് ചെന്നെയിലായതിനാല്‍ പദ്ധതികളില്‍ തീരുമാനം നീണ്ടു പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിവേഗ റെയില്‍പാതയും തലശ്ശേരി-മൈസൂര്‍, അങ്കമാലി-ശബരി, ഗുരുവായൂര്‍ -തിരുനാവായ എന്നീ പാതകളും പാലക്കാട് കോച്ച് ഫാക്ടറിയും ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് ഒരു കാരണം കേരളത്തിന് റെയില്‍വെ സോണ്‍ ഇല്ലാത്തതാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് കന്യാകുമാരി മുതല്‍ മംഗലാപുരം വരെ പരിധിയുള്ള പെനിന്‍സുലര്‍ റെയില്‍വെ സോണ്‍ എറണാകുളം കേന്ദ്രമായി അനുവദിക്കേണ്ടത് ആവശ്യമാണ് എന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവന്തപുരം റെയില്‍വെ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കുന്നതിന് കോര്‍പ്പറേഷനില്‍പ്പെടുന്ന നേമത്ത് ഉപഗ്രഹ സൗകര്യങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍, തിരുവനന്തപുരം-തിരുനല്‍വേലി, നാഗര്‍കോവില്‍-കന്യാകുമാരി ലൈനുകള്‍ മാറ്റുന്നത് ഈ മേഖലയിലെ വികസനം ഇല്ലാതാക്കുമെന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ