തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണം അടുത്തവർഷം സെപ്റ്റംബറിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ വിമാനത്താവളത്തിന്റെ എട്ടാം വാർഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തിലെ റൺവേയുടെ നീളം 3050 മീറ്ററിൽ നിന്ന് 4000 മീറ്ററാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനാവശ്യമായ ഭൂമിയേറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. റൺവേയുടെ നീളം കൂട്ടുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ റൺവേയോടു കൂടിയ വിമാനത്താവളമായി കണ്ണൂർ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ഈ വർഷം തന്നെ വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്നായിരുന്നു സർക്കാരിന്റെ കണക്ക്കൂട്ടൽ, എന്നാൽ കാലാവസ്ഥ പ്രതികൂലമായത് നിർമ്മാണത്തിന്റെ വേഗത കുറച്ചിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചു. ഇതിനകംതന്നെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇവിടെ നിന്ന് സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജെറ്റ് എയർവേസിന് അബുദാബിയിലേക്കും ഗോ എയറിന് ദമാമിലേക്കും ഓരോ സർവീസ് വീതം നടത്തുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ അനുമതി ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ