തി​രു​വ​ന​ന്ത​പു​രം: കെഎം മാണിയുടെ കേരള കോൺഗ്രസ് എം നെ ഇടതുമുന്നണിയിലെടുക്കണമെന്ന സിപിഎം കോട്ടയം ജില്ല സമ്മേളന നിർദ്ദേശത്തിനെതിരെ കാനം രാജേന്ദ്രൻ. അഴിമതിക്കാരെ തൈലംപൂശി മുന്നണിയിലെടുക്കാൻ ആരും നോക്കേണ്ടെന്ന് കാനം പറഞ്ഞു.

‘പലരും ഇടതുമുന്നണിയിലേക്ക് വരാൻ തയ്യാറായി നിൽക്കുന്നുണ്ട്. അവരെയെല്ലാവരെയും മുന്നണിയിൽ എടുക്കേണ്ട കാര്യമില്ല. മുന്നണി വിട്ടുപോയ കക്ഷികളെ തിരികെ കൊണ്ടുവരണം. സിപിഐ ദുർബലമായാൽ മുന്നണി ശക്തിപ്പെടുമെന്ന തോന്നൽ സിപിഎമ്മിന് വേണ്ട”, എന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ഇടതുമുന്നണിയുടെ സ്വാധീനം ശക്തിപ്പെടുത്താൻ കേരള കോൺഗ്രസ് എം നെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യണമെന്നായിരുന്നു പ്രതിനിധികളുടെ ആവശ്യം. ഇതിന് മുകളിൽ കോട്ടയം ജില്ല സമ്മേളനത്തിൽ യോജിച്ചും വിയോജിച്ചും അഭിപ്രായങ്ങളുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ