യുഡി എഫിലേയ്ക്കില്ലെന്ന് വ്യക്തമാക്കിയ കെ എം മാണി, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻറെ പരിഹാസത്തിനും മാണിയുടെ തിരച്ചടി. സി പി ഐ ശവക്കുഴിലായ പാർട്ടിയാണെന്നായിരുന്നു മാണിയുടെ മറുപടി.

ഒറ്റയ്ക്ക് നിന്ന് ഒരു സീറ്റ് പോലും  ജയിക്കാൻ കഴിയാത്ത പാർട്ടിയാണ്  സി പി ഐ. അവരാണ് ഒ റ്റയ്ക്ക് നിന്ന് ജയിച്ച് ശക്തി കാണിച്ച കേരളാ കോൺഗ്രസിനെ വെന്രിലേറ്ററിൽ കിടക്കുന്ന പാർട്ടിയെന്ന് പറയുന്നത്.  ശവക്കുഴിയിലായ പാർട്ടി വെന്രിലേറ്ററിലായവരെ പരിഹസിക്കേണ്ടതില്ലെന്ന്  മാണി പറഞ്ഞു.

കേരളാ കോൺഗ്രസ് എൽ ഡി എഫിൽ ചേർന്നാൽ മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകുമെന്ന ഭയമാണ് സി പി ഐയ്ക്കുളളതെന്ന് അദ്ദേഹം പറഞ്ഞു. കാനം സി പി ഐയുടെ ശോഭ കെടുത്തിയെന്നും മാണി കുറ്റപ്പെടുത്തി.

യു ഡി എഫിലേയ്ക്കില്ല, കോൺഗ്രസ്സിന്രെ സന്മനസിന് നന്ദി. ഇപ്പോഴത്തെ സ്വന്ത്ര നിലപാടിൽ മാറ്റമില്ല.പാർട്ടിയുടെ സമീപനരേഖയുമായി യോജിക്കുന്നവരോട് സഹകരിക്കുമെന്നും മാണി പറഞ്ഞു. മുന്നണി പ്രവേശത്തിനുളള ദാഹവും മോഹവുമായി പാർട്ടി നടക്കുന്നില്ല. യു ഡി എഫിലേയ്ക്ക് പോകാൻ ആരുമായും കൂടിയാലോചന നടത്തിയില്ല. എല്ലാ മുന്നണികളോടും സമദൂരമാണ് സ്വീകരിക്കുന്നത്.

Read More: അന്ത്യകൂദാശ കാത്ത് കിടക്കുന്ന പാർട്ടികളുടെ വെന്റിലേറ്ററല്ല എൽഡിഎഫ്: കാനം രാജേന്ദ്രൻ

അന്ത്യകൂദാശ കാത്ത് കിടക്കുന്ന പാർട്ടികളുടെ വെന്രിലേറ്ററല്ല ഇടതുമുന്നണിയെന്ന് ഇന്നലെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരിഹസിച്ചിരുന്നു.  സി പി ഐയുടെ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് കാനത്തിന്രെ പരിഹാസം ഉയർന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ