കൊച്ചി: വിവാദമായ പെരുമ്പാവൂർ ജിഷ വധക്കേസിൽ രഹസ്യവിചാരണ പൂർത്തിയായി. ഇതോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിലെ വിധി ചൊവ്വാഴ്ച പുറപ്പെടുവിക്കും. മറ്റ് കേസുകളെല്ലാം മാറ്റി വച്ചാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി അതീവ പ്രാധാന്യത്തോടെ ജിഷ കേസ് പരിഗണിച്ചത്. പ്രതി അസം സ്വദേശി അമീറുൾ ഇസ്ലാമിന് വേണ്ടി പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബി.എ.ആളൂരാണ് വാദിക്കുന്നത്.

കഴിഞ്ഞ വർഷം ഏപ്രിൽ 28 നാണ് നിയമ വിദ്യാർത്ഥിനിയായിരുന്ന ജിഷയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ദൃക്സാക്ഷികളില്ല. സാഹചര്യത്തെളിവുകളും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പ്രൊസിക്യൂഷൻ വാദം.

2016 ജൂൺ 14 നാണ് അസമിൽ വച്ചാണ് അമീറുൾ ഇസ്ലാം പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ