തിരുവനന്തപുരം: തന്റെ പദവി സംബന്ധിച്ച് വ്യക്തതേടി ജേക്കബ് തോമസ് ഐഎഎസ് സംസ്ഥാന സർക്കാരിന് കത്തയച്ചു. താൻ ഏത് പദവിയിലാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് കത്തിലെ ആവശ്യം. വിജിലന്‍സ് ഡയറ്കടര്‍ സ്ഥാനത്തുനിന്ന് മാറ്റിയെന്നതിന് ഇതുവരെ തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അവധി കഴിഞ്ഞ് തിങ്കളാഴ്ചയായിരിക്കും ജേക്കബ് തോമസ് ജോലിയിലേക്ക് തിരിച്ചെത്തും.

ആദ്യം ഒരുമാസത്തെ അവധിക്ക് അപേക്ഷിച്ചിരുന്ന ജേക്കബ് തോമസ്, പിന്നീട് അവധി നീട്ടിയെടുക്കുകയായിരുന്നു. വിജിലൻസിന് എതിരെ ഹൈക്കോടതിയിൽ തുടർച്ചയായി വിമർശനങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചത്. സർക്കാർ നിർദ്ദേശ പ്രകാരമാണ് ജേക്കബ് തോമസ് നിർബന്ധിത അവധിയിൽ പ്രവേശിച്ചത്. പൊലീസ് മേധാവിയായി ടി.പി സെൻകുമാർ തിരിച്ചു വന്നതോടെ ലോക്നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചിരുന്നു. ജേക്കബ് തോമസ് അവധി കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ എന്ത് പദവി നൽകുമെന്ന് സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ