കൊല്ലം : കൊല്ലം നീണ്ടകര ഹാർബറിൽ നിന്നും രണ്ട് ബോട്ടുകളും, കൊച്ചിയിൽ നിന്ന് ഒരു ബോട്ടും, വിഴിഞ്ഞത്ത് നിന്ന് രണ്ട് വള്ളങ്ങളുമാണ് പരീക്ഷണ യാത്രയിൽ പങ്കെടുത്തത്.

മൽസ്യ സാന്ദ്രത കൂടുതലുള്ള സ്ഥലങ്ങൾ, മൽസ്യങ്ങളുടെ ലഭ്യത, കാറ്റിന്റെ ഗതി വ്യാപനം, മഴ, ന്യൂനമർദ്ദമേഖലകൾ, സുരക്ഷാ മുന്നറിയിപ്പുകൾ, കാലാവസ്ഥ എന്നീ വിവരങ്ങൾ മൽസ്യത്തൊഴിലാളികളുടെ ഫോണുകളിൽ ലഭ്യമാക്കാനാണ് സർക്കാർ ആലോചിച്ചിക്കുന്നത്.

ഇവ എത്രത്തോളം മൽസ്യത്തൊഴിലാളികൾക്ക് നൽകാൻ കഴിയുമെന്ന് വിലയിരുത്താനാണ് പരീക്ഷണ യാത്ര സംഘടിപ്പിച്ചത്. ആയിരത്തി അഞ്ഞൂറ് കിലോമീറ്റർ വരെ ഇപ്രകാരം മുൻകരുതൽ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജെ.മേഴ്സിക്കുട്ടി അമ്മ പറഞ്ഞു.

സംസ്ഥാനത്തെ മൽസ്യത്തൊഴിലാളികൾക്ക് കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുന്നതിനുള്ള സംവിധാനം വികസിപ്പിക്കാൻ ഐ.എസ്.ആർ.ഒയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ