തൃശൂർ: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. അട്ടപ്പാടി താവളം ബൊമിയമ്പാടി ഊരിലെ അനു-ശെൽവരാജ് ദമ്പതികളുടെ 11 ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് കുഞ്ഞ് മരിച്ചത്.

പ്രസവസമയത്ത് തൂക്കക്കുറവുണ്ടായിരുന്ന കുഞ്ഞ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജനിച്ചപ്പോൾ 1.75 കിലോഗ്രാം ആയിരുന്നു കുഞ്ഞിന്റെ തൂക്കം. എന്നാൽ, നവജാതശിശുവിന്റെ മരണകാരണം എന്തെന്ന ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

അതേസമയം, അട്ടപ്പാടിയിൽ ഈ വർഷം മാത്രം മരിക്കുന്ന നവജാത ശിശുക്കളുടെ എണ്ണം എട്ടായി. ഒരു മാസത്തിനിടെ നാല് കുഞ്ഞുങ്ങൾ മേഖലയിൽ മരിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ