തിരുവനന്തപുരം: കെ.എം.മാണിക്കെതിരായ ആരോപണങ്ങളില്‍ താന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നതായി വിഎസ് അച്യുതാനന്ദന്‍. കോട്ടയത്തെ വാര്‍ത്ത സത്യമാകാതിരിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡൻഡിനായുള്ള തിരഞ്ഞെടുപ്പിൽ സിപിഐഎം പിന്തുണ സ്വീകരിച്ചതിൽ എതിർപ്പുമായി ജോസഫ് ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്. സിപിഐം പിന്തുണ തേടാനുള്ള തീരുമാനം പാർട്ടിയിൽ ആലോചിച്ച് എടുത്തതല്ലെന്ന് ജോസഫ് ഗ്രൂപ്പിലെ പ്രമുഖ നേതാവായ മോൻസ് ജോസഫ് കോട്ടയത്ത് പറഞ്ഞു. എൽഡിഎഫിൽ ചേരണമെങ്കിൽ പാർട്ടിയുടെ ഉന്നതാധികാര സമിതി ചർച്ചചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് നടന്ന കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനെ സിപിഐഎം പിന്തുണച്ചിരുന്നു. കേരള കോണ്‍ഗ്രസിലെ സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെയാണ് ജില്ല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേരള കോൺഗ്രസ് (എം) തീരുമാനിച്ചത്. ബുധനാഴ്ച രാവിലെ ചേർന്ന സിപിഎം ജില്ല സെക്രട്ടേറിയേറ്റ് അടിയന്തിര യോഗം കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ