കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യം തള്ളിയിരുന്നു. തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും.

കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന ചു​മ​ത്തി ത​ന്നെ അ​നാ​വ​ശ്യ​മാ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്നും കൂ​ടു​ത​ൽ ത​ട​ങ്ക​ൽ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​​പ്പെ​ട്ട്​​ ദി​ലീ​പ്​ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, സ​ർ​ക്കാ​ർ നി​ല​പാ​ട​റി​യാ​ൻ വ്യാ​ഴാ​ഴ്​​ച​​ത്തേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. 11-ാം പ്ര​തി​യാ​ക്കി ചേ​ർ​ക്ക​പ്പെ​ട്ട ദി​ലീ​പി​നെ ജൂ​ലൈ 10നാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. 15നാണ് ​അ​ങ്ക​മാ​ലി ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി ജാ​മ്യ​ഹ​ര​ജി ത​ള്ളി​യത്.

അതേസമയം, കേസിൽ ഒന്നാംപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) മുൻ അഭിഭാഷകനായ പ്രതീഷ് ചാക്കോ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകും. മുൻകൂർ ജാമ്യഹർജി പരിഗണിക്കവെ പ്രതീഷ് ചാക്കോയുടെ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചതു രേഖപ്പെടുത്തിയ കോടതി, ഹർജി നടപടി തീർപ്പാക്കിയിരുന്നു. നടിയുടെ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ഓഫിസിലെത്തി കൈമാറിയെന്നു സുനിൽ പൊലീസിനു മൊഴി നൽകിയിരുന്നു.

നിലവിൽ പ്രോസിക്യൂഷൻ നൽകിയിട്ടുള്ള രേഖകൾ പ്രകാരം ഹർജിക്കാരനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണുള്ളതെന്നു കോടതി വിലയിരുത്തി. അതിനാൽ മുൻകൂർ ജാമ്യഹർജിക്കു പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ