കൊച്ചി: സംസ്ഥാനത്തെ നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു. നഴ്​സുമാരുടെ സമരത്തിനെതിരെ എസ്​മ(അവശ്യ സേവന നിയമം) പ്രയോഗിക്കണമെന്ന്​ ഹൈക്കോടതി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രി ഉടമകളുടെ ഹരജിയിലാണ്​ കോടതിയുടെ ഉത്തരവ്​. സമരക്കാർ മനുഷ്യജീവന്​ വില കൽപ്പിക്കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു.

അതേസമയം, സമരത്തതിൽ വിട്ടു വീഴ്​ചയില്ലെന്ന്​ നഴ്​സുമാരും അറിയിച്ചു. കോടതിയുടെ ഉത്തരവ്​ അപഹാസ്യമെന്ന്​ യുണൈറ്റഡ്​ നഴ്​സ്​സ്​ അസോസിയേഷൻ പ്രതികരിച്ചു.

അനിശ്ചിത കാല സമരവുമായി നഴ്‌സുമാര്‍ മുമ്പോട്ടു പോകുന്ന സാഹചര്യത്തിലാണ് ആശുപത്രി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ശമ്പള വര്‍ധന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ കാര്യവും കോടതി പരിഗണിച്ചു. ഇതു കൂടാതെ നഴ്‌സുമാരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇവയും തിങ്കളാഴ്ച പരിഗണിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ