തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കൊടുങ്കാറ്റായി മാറിയതോടെ കേരളത്തിലും ലക്ഷദ്വീപിലും തമിഴ്‌നാടിന്റെ തെക്കൻ മേഖലകളിലും ജാഗ്രത നിർദ്ദേശം. “ഓഖി” എന്ന പേരിലുള്ള ചുഴലിക്കൊടുങ്കാറ്റാണ് കേരള തീരത്തിനും ലക്ഷദ്വീപിനുമിടയിൽ ശക്തിപ്രാപിക്കുന്നത്.

കാറ്റിന്റെ വേഗത ഇപ്പോൾ 75 കിലോമീറ്ററിനും 85 കിലോമീറ്ററിനും ഇടയിലാണ്. അതേസമയം കാറ്റ് 100 കിലോമീറ്ററിലേറെ വേഗത കൈവരിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. കാറ്റിപ്പോൾ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും മധ്യേയാണ് വീശിയടിക്കുന്നത്.

കാറ്റിന്റെ ദിശ പരിഗണിച്ച്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോരമേഖലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

തെക്കൻ കേരളത്തിലാകെ ശക്തമായി മഴ പെയ്യുന്നതിനിടെ അമ്പൂരിയിൽ വനത്തിനകത്ത് ഉരുൾപൊട്ടി. ഇതോടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ സേനയും സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതോടെ ശബരിമല തീർത്ഥാടകരോട് രാത്രി മല കയറരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ കാറ്റിന് വേഗത കൂടാനും ശക്തമായി മഴ പെയ്യാനും സാധ്യത കണക്കിലെടുത്താണ് ഈ നീക്കം.

അതേസമയം അടുത്ത 12-14 മണിക്കൂറിൽ കേരളത്തിലും തമിഴ്നാട്ടിലും മഴ അതിശക്തമായി പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ഇടുക്കിയിലെ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ മ​ണി​ക്കൂ​റു​ക​ളാ​യി ക​ന​ത്ത മ​ഴ​യും കാ​റ്റും തു​ട​രു​കയാണ്. മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​ടു​മ്പൻചോല താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ക​ട്ട​പ്പ​ന-​പു​ളി​യ​ൻ​മ​ല റൂ​ട്ടി​ൽ പു​ളി​യ​ൻ​മ​ല​യ്ക്കു സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്കു മു​ക​ളി​ലേ​യ്ക്കു മ​രം ക​ട​പു​ഴ​കി വീ​ണ് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്കു പ​രി​ക്കേ​റ്റു. ക​ട്ട​പ്പ​ന​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന് മു​ക​ളി​ലേ​യ്ക്ക് വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി വീ​ണു യാത്രക്കാരന് പരിക്കേറ്റു.

നെ​ടു​ങ്ക​ണ്ടം- ഉ​ടു​ന്പ​ൻ​ചോ​ല റൂ​ട്ടി​ൽ പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ റോ​ഡി​ലേ​യ്ക്കു ക​ട​പു​ഴ​കി വീ​ണിട്ടുണ്ട്. നെ​ടു​ങ്ക​ണ്ടം, പ​ച്ച​ടി, മ​ഞ്ഞ​പ്പാ​റ, തൂ​ക്കു​പാ​ലം, ചേ​മ്പ​ള, ക​ല്ലാ​ർ മേ​ഖ​ല​ക​ളി​ൽ കൊ​ടു​ങ്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ചു. കൃ​ഷി​ക​ൾ ന​ശി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് മ​ഴ​യെ​ന്ന് സൂ​ച​ന​യു​ണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ