ന്യൂഡൽഹി: ഷെഫിൻ ജഹാന് തീവ്രവാദബന്ധമുണ്ടെന്ന ആരോപണവുമായി ഹാദിയയുടെ പിതാവ് അശോകൻ സുപ്രീംകോടതിയിൽ. മൗലികമായ ആശയങ്ങളിൽ ആകൃഷ്ഠനായ ചെറുപ്പക്കാരനാണ് ഷെഫിൻ എന്നും ഇയാൾക്ക് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും അശോകൻ സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.

തീവ്രവാദക്കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത മൻസി ബുറാഖിന്റെ അടുത്ത സുഹൃത്താണ് ഷെഫിൻ എന്നും അപേക്ഷയിൽ പറയുന്നു. മൻസി ബുറാഖിനെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും അപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്. ഹാദിയ കേസിന്റെ പേരിൽ പോപ്പുലർഫ്രണ്ട് വൻ പണപ്പിരിവ് നടത്തുന്നു, ഇതുവരെ 80 ലക്ഷം രൂപ പിരിച്ചെടുത്തെന്നും കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ അശോകൻ ആരോപിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ