കൽപ്പറ്റ: വയനാട് ജില്ലയിലെ തോൽപെട്ടി ചെക്ക്പോസ്റ്റിൽ വൻ സ്വർണവേട്ട. ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 30 കിലോ സ്വർണം പിടികൂടി. എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സ്വദേശികളായ ആറുപേർ പിടിയിലായി. ഇന്ന് പുലർച്ചെയാണ് പരിശോധന നടത്തിയത്. തോൽപ്പെട്ടി ചെക്പോസ്റ്റിൽ എത്തിയ ബസിൽ ആറ് പേരും ഒരുമിച്ചാണ് ടിക്കറ്റ് എടുത്തത്. ബെംഗളൂരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന ലക്ഷ്വറി ബസിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ