തിരുവനന്തപുരം: വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി. പതിനേഴ് ദിവസത്തേക്ക് കൂടിയാണ് ജേക്കബ് തോമസ് അവധി നീട്ടിയത്. അവധിഅപേക്ഷ ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്. അവധി നീട്ടിയതിന്രെ കാരണം വ്യക്തമല്ല. സർക്കാർ നിർദ്ദേശ പ്രകാരമാണോ അവധി നീട്ടയെന്നത് വ്യക്തമല്ല.

വിജിലൻസിന് എതിരെ ഹൈക്കോടതിയിൽ തുടർച്ചയായി വിമർശനങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചത്. സർക്കാർ നിർദ്ദേശ പ്രകാരമാണ് ജേക്കബ് തോമസ് നിർബന്ധിത അവധിയിൽ പ്രവേശിച്ചത്. പൊലീസ് മേധാവിയായി ടി.പി സെൻകുമാർ തിരിച്ചു വന്നതോടെ ലോക്നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചിരുന്നു. ജേക്കബ് തോമസ് അവധി കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ എന്ത് പദവി നൽകുമെന്ന് സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ