തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. കണിമംഗലം ശാസ്താവ് വടക്കുന്നാഥനെ വണങ്ങാനെത്തുന്നതോടെയാണ് പൂരം തുടങ്ങുക. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളാണ് പൂരത്തിലെ മുഖ്യപങ്കാളികള്‍. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യം അല്‍പസമയത്തിനകം ആരംഭിക്കും.

thrissur, thrissur pooram

തുടര്‍ന്ന് പാറമേക്കാവിന്റെ പൂരം പുറപ്പാട് ആരംഭിക്കും. പാറമേക്കാവ് ഭഗവതി രണ്ടു മണിയോടെ വടക്കുന്നാഥ ക്ഷേത്ര മതില്‍ക്കകത്ത് പ്രവേശിക്കും. തുടര്‍ന്ന് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം. രാവിലെ എട്ടു മണി മുതല്‍ മറ്റു ഘടകപൂരങ്ങളും വടക്കുന്നാഥ ക്ഷേത്രമൈതാനിയിലേക്കെത്തിയിട്ടുണ്ട്. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം. തുടര്‍ന്നാണ് കുടമാറ്റം.

thrissur, thrissur pooram

ഇന്നലെ തെച്ചിക്കോട്ടുക്കാവ്‌ രാമചന്ദ്രൻ ഗോപുരവാതിൽ തുറന്നതോടെ പൂരാവേശത്തിന്‌ ആരംഭം കുറിച്ചു. നിറഞ്ഞുനിന്ന കാണികളെ സാക്ഷിയാക്കിയാണ്‌ രാമചന്ദ്രൻ പൂരവാതിൽ തുറന്ന്‌ തൃശൂർ പൂരത്തിന്റെ ആരംഭം വിളിച്ചറിയിച്ചത്‌.

thrissur, thrissur pooram

thrissur, thrissur pooram

thrissur, thrissur pooram

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ