ആലപ്പുഴ: വ്യാജ വാഹന റജിസ്ട്രേഷൻ കേസിൽ ചലച്ചിത്ര താരം ഫഹദ് ഫാസിലിന് മുൻകൂർ ജാമ്യം അനുവദിച്ചു. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് ഫഹദിന് മുൻകൂർ ജാമ്യം അനുവദിച്ചത്.

ഈ ​മാ​സം 19 ന് ​ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫഹദിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. തി​രു​വ​ന​ന്ത​പു​രം ക്രൈം ​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​കാ​നായിരുന്നു നി​ര്‍​ദേ​ശം. നി​കു​തി​വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രേ കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ 20നാണ് പരിഗണിക്കുക. ഇതിന് മുമ്പായി ഫഹദ് അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരാകേണ്ടതില്ലെന്നാണ് അഭിഭാഷകന്റെ പക്ഷം.

നേരത്തേ നടൻ സുരേഷ് ഗോപിക്കും ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടതി സുരേഷ് ഗോപിയുടെ അറസ്റ്റ് മൂന്നാഴ്ചത്തേക്ക് തടഞ്ഞു. ഫഹദിന്റെ ആഡംബര കാറായ മേഴ്സിഡസ് ഇ ക്ലാസ് ബെൻസിന് 70 ലക്ഷം രൂപ വിലവരും. കേരളത്തിൽ കാർ റജിസ്റ്റർ ചെയ്യുന്നതിന് 14 ലക്ഷം രൂപ നികുതിയായി നൽകണം. പുതുച്ചേരിയിൽ ഒന്നര ലക്ഷം രൂപ നൽകിയാൽ കാർ റജിസ്റ്റർ ചെയ്യാം. എന്നാൽ പുതുച്ചേരിയിൽ താമസിക്കുന്ന ആളുടെ പേരിൽ മാത്രമേ കാർ റജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഈ ചട്ടം ലംഘിച്ചാണ് വ്യാജമേൽവിലാസം ഉണ്ടാക്കി ഫഹദ് കാർ പുതുച്ചേരിയിൽ കാർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

പുതുച്ചേരി ആർടി ഓഫിസിലെ രേഖകളിൽ നമ്പര്‍ -16, സെക്കന്‍ഡ് ക്രോസ്സ് റോഡ്, പുതുപ്പേട്ട്, ലാസ്‌പേട്ട്, പുതുച്ചേരി എന്ന വിലാസമാണ് ഫഹദ് നൽകിയിരിക്കുന്നത്. വ്യാജ മേൽവിലാസത്തിൽ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്ത ആഡംബര കാർ കേരളത്തിൽ ഫഹദ് ഫാസിൽ തുടർച്ചയായി ഉപയോഗിക്കുകയായിരുന്നു. നടി അമല പോളും പോണ്ടിച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ