തിരുവനന്തപുരം: ഉത്സവാഘോഷത്തിനിടെ ആനയിടഞ്ഞ് പാപ്പാനെ കുത്തിക്കൊന്നു. പാറശാല മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം നടന്നത്. ആനയുടെ രണ്ടാം പാപ്പാനായ മുരുകനാണ് മരിച്ചത്. പാറശാല മഹാദേവ ക്ഷേത്രത്തിലെ ശിവശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. മുരുകനെ ആന കൊലപ്പെടുത്തുന്നത് കണ്ട സഹായി തൊട്ടടുത്തുളള തെങ്ങിൽ കയറി രക്ഷപ്പെട്ടു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. പിന്നീട് ആനയെ തളച്ചു.

മദപ്പാട് മൂലം ആന ചികിത്സയിലായിരുന്നു. എന്നാൽ ഇന്നലെ ഡോക്‌ടർമാരെത്തി പരിശോധിച്ച് അസുഖം ഭേദമായെന്നറിയിച്ചതിനെ തുടർന്നാണ് ആനയെ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോയത്. ഇതിനിടെയാണ് ആന ഇടഞ്ഞ് മുരുകനെ കുത്തി കൊന്നത്. സഹായിയെയും ആന ആക്രമിക്കാൻ ശ്രമിച്ചെങ്കിലും തൊട്ടടുത്തുളള തെങ്ങിൽ കയറി രക്ഷപ്പെടുകയായിരുന്നു. എലിഫന്റ് സ്ക്വാഡും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ