കൊച്ചി: യുവനടിയെ ആക്രമിച്ചക്കേസിൽ സുനിൽകുമാറിനു നിയമ സഹായം നൽകാൻ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ പരിചയപ്പെടുത്തിയതു ദിലീപെന്ന് പൊലീസ്. സുനിയെ അഭിഭാഷകന്‍റെ അടുത്തേക്ക് അയച്ചതും ദിലീപാണെന്ന് പൊലീസ് പറയുന്നു. ഇയാളും ദിലീപും തമ്മില്‍ നല്ല ബന്ധമാണുളളത്.

വിതരണക്കാരുടെ സംഘടനയുടെ നിയമോപദേഷ്ടാവാണ് പ്രതീഷെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിലെ മെമ്മറി കാർഡ് പ്രതീഷിന് കൈമാറിയെന്നായിരുന്നു സുനി നേരത്തെ പൊലീസിന് നൽകിയിരുന്ന മൊഴി. എന്നാല്‍ തന്റെ കൈയില്‍ കാര്‍ഡ് ഏല്‍പിച്ചിട്ടില്ല എന്നാണ് അഭിഭാഷകന്റെ വാദം.തന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതീഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹര്‍ജി കോടതി ഇത് തള്ളിയിരുന്നു.

അഭിഭാഷകനും ദിലീപും തമ്മിലുളള ബന്ധം കാരണം ഇയാള്‍ കാര്‍ഡ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ കാര്‍ഡ് ഒളിപ്പിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അന്വേഷണ സംഘം നോട്ടീസ് നൽകിയതിന് പിന്നാലെയായിരുന്നു ഇയാള്‍ കോടതിയെ സമീപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ